മുണ്ടും ഷർട്ടും ധരിച്ചെത്തിയാളെ കോഹ്ലിയുടെ റസ്റ്റോറന്റിൽ കയറ്റിയില്ല; ആരോപണവുമായി യുവാവ്

0

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ മുംബൈയിലുള്ള റസ്റ്റോറന്റിൽ മുണ്ടും ഷർട്ടും ധരിച്ചെത്തിയതിനെ തുടർന്ന് പ്രവേശിപ്പിച്ചില്ലെന്ന ആരോപണവുമായി തമിഴ്‌നാട് സ്വദേശി. ജുഹുവിലെ വൺ 8 കമ്യൂൺ എന്ന റസ്റ്റോറന്റിനെതിരെയാണ് ആരോപണം. സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യുവാവ് ആരോപണം ഉന്നയിച്ചത്. പത്തുലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

മുംബൈയിൽ എത്തി ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ ചെക്കിൻ ചെയ്തു. ശേഷം വൺ 8 കമ്യൂൺ റസ്റ്റോറന്റിൽ പോയി. എന്നാൽ പ്രവേശനകവാടത്തിൽ ജീവനക്കാർ തടഞ്ഞു. അത് ഡ്രസ്‌കോഡ് ചൂണ്ടിക്കാട്ടിയാണെന്ന് യുവാവ് വീഡിയോയിൽ പറയുന്നു. വീഡിയോയ്ക്ക് താഴെ ഇരുവിഭാഗത്തെയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളാണ് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here