ക്രിസ്മസിനുമുമ്പ് ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും; കെ എന്‍ ബാലഗോപാല്‍

0

ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. തൊള്ളായിരം കോടിയോളം രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും, അല്ലാതെയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക ലഭിക്കും.

 

ക്രിസ്മസിനുമുമ്പ് എല്ലാ പെന്‍ഷന്‍കാര്‍ക്കും തുക ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചതായി ധനമന്ത്രി പറഞ്ഞു. ഏഴര വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ 57,400 കോടിയോളം രൂപ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്.

 

രണ്ടാം പിണറായി സര്‍ക്കാര്‍ 23,000 കോടിയോളം രൂപയും നല്‍കി. 64 ലക്ഷം പേരാണ് പെന്‍ഷന്‍ ഡാറ്റാ ബേസിലുള്ളത്. മസ്റ്ററിങ് ചെയ്തിട്ടുള്ളവര്‍ക്കെല്ലാം പെന്‍ഷന്‍ അനുവദിക്കും. മറ്റുള്ളവര്‍ക്ക് മസ്റ്റിറിങ് പൂര്‍ത്തിയാക്കുന്ന മാസംതന്നെ പെന്‍ഷന്‍ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here