തെലങ്കാനയിൽ ഇന്ന് വോട്ടെടുപ്പ്

0

തെലങ്കാനയിൽ ഇന്ന് വോട്ടെടുപ്പ്. 2,290 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിആർഎസ്, ബിജെപി, കോൺഗ്രസ് എന്നിവർ തമ്മിലാണ് തെലങ്കാനയിൽ പ്രധാനമത്സരം നടക്കുന്നത്. 3.17 കോടി വോട്ടർമാരുണ്ട്. 119 നിയമസഭാ മണ്ഡലങ്ങളിലായി 35,655 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 27,000 പോളിങ് സ്റ്റേഷനുകൾ പ്രശ്‌ന സാധ്യതാ ബൂത്തുകളാണ്. ഇവിടെ തത്സമയം നിരീക്ഷിക്കാൻ വെബ്കാസ്റ്റിങ് ഏർപ്പെടുത്തി.

 

ബിആർഎസ് തലവനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു, മകനും മന്ത്രിയുമായ കെ.ടി. രാമറാവു, ബിജെപി എംപിമാരായ ബന്ദി സഞ്ജയ് കുമാർ, ഡി. അരവിന്ദ്, സോയം ബാപ്പു റാവു, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ. രേവന്ത് റെഡ്ഡി എന്നിവരുൾപ്പെടെ സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ട് .

 

50 കമ്പനി തെലങ്കാന സംസ്ഥാന സ്‌പെഷൽ പോലീസിനെയും 375 കമ്പനി കേന്ദ്രസേനയെയും സുരക്ഷാ ക്രമീകരണങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. ഏകദേശം 1.50 ലക്ഷം സർക്കാർ ഉദ്യോഗസ്ഥർ തപാൽ വോട്ട് ചെയ്യും. 27,000 വോട്ടർമാർക്ക് വീടുകളിൽ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തി.ഡിസംബർ മൂന്നിന് ആണ് വോട്ടെണ്ണൽ.

LEAVE A REPLY

Please enter your comment!
Please enter your name here