അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശിൽപി; ഹെൻറി കിസിഞ്ജർ അന്തരിച്ചു

0

അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശിൽപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹെന്റി എ. കിസിഞ്ജർ (100) അന്തരിച്ചു. യു.എസ്. മുൻ സുരക്ഷാ ഉപദേഷ്ടാവായിരുന്നു. ബുധനാഴ്ച വസതിയിൽ വെച്ചായിരുന്നു അന്ത്യം. ആൽഫ്രഡ് കിസിഞ്ജർ എന്നാണ് പൂർണ്ണനാമം.

 

നയതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, രാഷ്ട്രീയ തത്വചിന്തകൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ സുപ്രധാന സംഭാവനകൾ നൽകി. ഹെന്റി ജനനം ജർമനിയിലെ ജൂതകുടുംബത്തിലായിരുന്നു. അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റുമാരായ റിച്ചാർഡ് നിക്സൻ പിൻഗാമി ജെറാൾഡ് ഫോഡ് എന്നിവർക്ക് കീഴിൽ വിദേശകാര്യസെക്രട്ടറിയായി പ്രവർത്തിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here