വ്യാജ കാർഡ് നിർമിക്കാൻ പ്രതിദിനം ആയിരം രൂപ; പ്രതിയുടെ മൊഴി

0

 

വ്യാജ കാർഡ് നിർമാണത്തിനായി 1000 രൂപ വീതം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് നൽകിയെന്ന് പ്രതിയുടെ മൊഴി. പൊലീസ് പിടിയിലായ വികാസ് കൃഷ്ണനാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്. നാലാം പ്രതിയാണ് ഇയാൾ. കാർഡുകൾ നിർമിച്ചത് അടൂരിലെ യൂത്ത് കോൺഗ്രസ് ഓഫീസിലാണെന്നും അവിടെ മാത്രം 2000 കാർഡുകൾ നിർമിച്ചെന്നും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരുമാസം കൊണ്ടാണ് ഇത്രയും കാർഡുകൾ നിർമിച്ചത്. പണം നൽകിയത് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജുവെന്നും മൊഴി.പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

അതേസമയം യൂത്ത് കോൺഗ്രസ് വ്യാജരേഖ കേസിൽ പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. പ്രതികളുടെ അഞ്ചുദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. യൂത്ത് കോൺഗ്രസ് വ്യാജ രേഖ കേസ് കോടതി നടപടികൾ ഉടൻ ആരംഭിക്കും. പോലീസ് പ്രതികൾക്കായി കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. അഞ്ചുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് സമർപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here