സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണ് നടൻ ടൊവിനോ തോമസ്. പലപ്പോഴായി സിനിമ വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമെല്ലാം ടൊവിനോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും ഏറെയിഷ്ടമാണ് താരത്തിന്. ഇപ്പോഴിതാ മക്കൾക്കും ഭാര്യയ്ക്കുമൊപ്പം അവധിയാഘോഷങ്ങളിലാണ് ടൊവിനോ.
ജപ്പാനിലെ ടോക്കിയോയിൽ നിന്നുള്ള ഒരു മനോഹരമായ ചിത്രമാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഭാര്യ ലിഡിയയ്ക്കും മക്കൾക്കുമൊപ്പം ജപ്പാൻ വസ്ത്രങ്ങൾ ധരിച്ചാണ് ടൊവിനോ നിൽക്കുന്നത്. കഴിഞ്ഞ ദിവസം മലേഷ്യയിൽ നിന്നുള്ള ചിത്രങ്ങളും ടൊവിനോ പങ്കുവച്ചിരുന്നു.
രസകരമായ കമന്റുകളുമായി ആരാധകരുമെത്തിയിട്ടുണ്ട്. ക്യൂട്ടായിട്ടുണ്ടെന്നാണ് കീർത്തി സുരേഷ് കമന്റ് ചെയ്തിരിക്കുന്നത്. ലാൽ ജൂനിയർ സംവിധാനം ചെയ്ത നടികർ ആണ് ടൊവിനോയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രം നേടിയത്.അജയന്റെ രണ്ടാം മോഷണം, എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളാണ് ടൊവിനോയുടേതായി ഇനി വരാനുള്ളത്. അടുത്തിടെ സനൽകുമാർ ശശിധരന്റെ വഴക്ക് എന്ന സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ടൊവിനോ വിവാദങ്ങളിലും പെട്ടിരുന്നു.