സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അപകടകരമായ അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി

0

ഇന്നലെ രാത്രി സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ പെയ്തിട്ടുണ്ടെന്നും ഇന്നും നാളെയും ഉച്ചക്ക് ശേഷം മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചക്രവാതചുഴി നിലനിൽക്കുന്നതിനാലാണ് ഇത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത ഉള്ളതിനാൽ മഴ തുടരുമെന്നും റിപ്പോർട്ടുണ്ട്.

തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിലാണ് ബുദ്ധിമുട്ടുള്ളത്. കൊല്ലത്ത് മുൻകരുതൽ എന്ന നിലക്ക് 38 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഓരോ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ആ സ്ഥലങ്ങൾ മുൻകൂട്ടി നിശ്ചയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ എമർജൻസി ഓപ്പറേഷൻ സെൻന്ററുകൾക്ക് പുറമേ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും പ്രവർത്തനക്ഷമമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പ്രധാന അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ചെറിയ അണക്കെട്ടുകൾ മാത്രമാണ് ഇപ്പോൾ തുറന്നിട്ടുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135 അടി ആയി ഉയർന്നിട്ടുണ്ട്. എന്നാൽ അപകടകരമായ അവസ്ഥ ഇല്ല. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ചെറിയ ഡാമുകൾ തുറക്കേണ്ടിവന്നിട്ടുണ്ട്. ഇന്ന് രാവിലെ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here