Thursday, March 27, 2025

‘പുഴയ്ക്ക് പ്രായമില്ല, ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക’; മോഹൻലാലിന് പിറന്നാൾ ആശംസകൾ‍ നേർന്ന് താരങ്ങൾ

അറുപത്തിനാലാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ജന്മദിനാശംസകൾ നേരുകയാണ് അദ്ദേഹത്തിന്റെ ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം. അക്കൂട്ടത്തിൽ മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ആശംസകളിലൊന്ന് മോഹൻലാലിന്റെ പ്രിയപ്പെട്ട ഇച്ചാക്കയുടേതാണ്.എല്ലാ തവണത്തേയും പോലെ ലാലിന് ആശംസകൾ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. മോഹൻലാലിന് ഉമ്മ നൽകുന്ന ഒരു ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി പിറന്നാൾ ആശംസ അറിയിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് പൃഥ്വിരാജും അദ്ദേഹത്തിന് ആശംസ നേർന്നിരിക്കുന്നത്.പ്രിയപ്പെട്ട ലാലേട്ടന് പിറന്നാൾ ആശംസകൾ. പുഴയ്ക്ക് പ്രായമില്ല. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക…നിരന്തരം, ഒരുപാട് കാലം!- എന്നാണ് മഞ്ജു വാര്യർ ആശംസ അറിയിച്ച് പങ്കുവച്ചിരിക്കുന്നത്.വീണ്ടും ഒന്നിച്ച് പ്രവർത്തിക്കാനായതിൽ സന്തോഷം, പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്നാണ് ശോഭന കുറിച്ചിരിക്കുന്നത്.നിരവധി പേരാണ് ശോഭനയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. നിങ്ങളുടെ കോമ്പോയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് പലരും കുറിച്ചിരിക്കുന്നത്.തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം ഒന്നിച്ചെത്തുന്നത്. അതേസമയം എമ്പുരാൻ, റാം, എൽ360, ബറോസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് മോഹൻലാലിന്റേതായി വരാനുള്ളത്. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

Latest News

ഹെല്‍മറ്റ് ധരിച്ചില്ല, അഹമ്മദാബാദ് നിയമ വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഫൈന്‍ 10,00,500 രൂപ !

പഴയത് പോലെയല്ല കാര്യങ്ങൾ. റോഡില്‍ വാഹനങ്ങളുടെ പ്രളയമാണ്. പല തരത്തിലുള്ള വാഹനങ്ങൾ. അതില്‍ ഇരുചക്രം മുതല്‍ 16 ചക്രമുള്ള വലിയ ലോറികൾ വരെ പെടും. ഇത്രയേറെ...

More News