കേരളക്കരയ്ക്ക് നന്ദി പറഞ്ഞ് ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കൾ. മകൾക്ക് നീതി നേടി തരാൻ ഒപ്പം നിന്ന എല്ലാവർക്കും മാതാപിതാക്കൾ നന്ദി അറിയിച്ചു. തങ്ങളുടെ മകളുടെ ജീവനെടുത്ത ക്രൂരതക്ക് വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു വിധി വരുന്നതിന് മുമ്പ് തന്നെ അവർ പ്രതികരിച്ചത്.
മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് കുറ്റവാളി അസഫാക് ആലം. ഇനിയൊരു കുഞ്ഞിനും ഇതുപോലൊരു ഗതികേട് ഉണ്ടാകരുതെന്നും മാതാപിതാക്കൾ പറഞ്ഞു. പ്രതിക്ക് മരണശിക്ഷ നൽകണമെന്നും അതിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. തന്റെ മകൾ ജീവിച്ചിരിപ്പില്ല. അതുകൊണ്ട് അയാളും ജീവിച്ചിരിക്കരുതെന്നായിരുന്നു മാതാവ് പറഞ്ഞത്. മാതാപിതാക്കളും സഹോദരങ്ങളും വിധി കേൾക്കുന്നതിനായി കോടതിയിലെത്തിയിരുന്നു.