ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 42 മാധ്യമപ്രവർത്തകർ. ഒക്ടോബർ ഏഴു മുതൽ നവംബർ 13 വരെയുള്ള കണക്കാണിത്. കമ്മിറ്റി ടു പ്രൊട്ടക്ട്‌ജേണലിസ്റ്റ് ആണ് കണക്കുകൾ പുറത്ത് വിട്ടത്.
കൊല്ലപ്പെട്ടവരിൽ 37 പേർ ഫലസ്തീനികളും ,നാല് പേർ ഇസ്റാഈലികളും ഒരാൾ ലബനീസുകാരനുമാണ്. സി പിജെ പ്രവർത്തനമാരംഭിച്ചതിനു ശേഷം ഇത്രയും മാധ്യമ പ്രവർത്തകർ ഒരേസമയം കൊല്ലപ്പെടുന്നത് ആദ്യമാണെന്ന് അവരുടെ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.