കേരളത്തിലെ എൽഡിഎഫ് സർക്കാർ മികച്ചത്; പ്രശംസിച്ച് അശോക് ഗെഹ്‌ലോട്ട്

0

കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ പ്രശംസിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കേരളത്തിൽ അഞ്ച് വർഷത്തിൽ ഭരണം മാറുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ തവണ അത് മാറി. മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാലാണ് കേരളത്തിൽ സിപിഐഎമ്മിന് ഭരണത്തുടർച്ച ലഭിച്ചതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

 

പിണറായി സർക്കാരിന്റെ ഭരണത്തിനെതിരെ സംസ്ഥാന കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ പരാമർശം. വർഷങ്ങളായി കേരളത്തിൽ കോൺഗ്രസും സിപിഐഎമ്മും മാറിമാറി അധികാരത്തിൽ വന്നിരുന്നു. പക്ഷേ ഇത്തവണ സിപിഐഎം സർക്കാർ ഭരണത്തുടർച്ച നേടി. അതിന് കാരണം അവർ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളതെന്ന് അശോക് ഗെഹ്‌ലോട്ട് അഭിപ്രായപ്പെട്ടു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here