ബസ് പിടിച്ചെടുക്കരുതെന്ന് സർക്കാർ നിർദേശമുണ്ട്, ബസ് തടഞ്ഞ് പിഴ ഈടാക്കി വേട്ടയാടുന്നു, കെ.എസ്.ആർ.ടി.സിക്ക് നഷ്ടം വരുമെന്ന് പറഞ്ഞ് മറ്റുള്ളവരെ കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കാത്ത സാഹചര്യം ; റോബിൻ ബസ് ഉടമ 

0

 

ബസ് പിടിച്ചെടുക്കരുതെന്ന് സർക്കാർ നിർദേശമുണ്ട് എന്നും എന്നാൽ, പലയിടത്തും ബസ് തടഞ്ഞ് പിഴ ഈടാക്കി വേട്ടയാടൽ തുടരുകയാണ് എന്നും റോബിൻ ബസ് ഉടമ ബേബി ഗിരീഷ്.

 

ദിവസവും പതിനായിരക്കണക്കിന് രൂപ പിഴ ഈടാക്കി തന്നെ തളർത്താനാണ് ശ്രമം. കെ.എസ്.ആർ.ടി.സിക്ക് നഷ്ടം വരുമെന്ന് പറഞ്ഞ് മറ്റുള്ളവരെ കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കാത്ത സാഹചര്യമാണുള്ളത്. സർക്കാർ വേട്ടയാടുകയാണെന്നും അദേഹം പറഞ്ഞു. നിയമാനുസൃതം സംരംഭങ്ങൾ തുടങ്ങാൻ കേരളത്തിൽ കഴിയുന്നില്ല. എന്ത് പ്രകോപനം സൃഷ്ടിച്ചാലും ഗാന്ധിയൻ മാർഗത്തിൽ മാത്രമായിരിക്കും പോരാട്ടമെന്നും ഗിരീഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here