ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ല: കെ വി തോമസ്

0

ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലെന്ന് കെ വി തോമസ്. തീരുമാനം നേരത്തെ എടുത്തതാണെന്നും ഇനി ഒരു പാര്‍ലമെന്ററി ജീവിതം ആഗ്രഹിക്കുന്നില്ലെന്നും കെ വി തോമസ് പറഞ്ഞു. രാഷ്ട്രീയത്തില്‍ ഒന്നും പറയാന്‍ കഴിയില്ല. ഇത് തന്റെ തീരുമാനമാണെന്നും കെ വി തോമസ് വ്യക്തമാക്കി.

എറണാകുളം ഉള്‍പ്പെടെയുള്ള 20 സീറ്റുകളിലും ഇടതുമുന്നണിക്ക് നല്ല സാധ്യതയുണ്ട്. പലസ്തീൻ വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തതയില്ലാതെ പോയെന്നും കെ.വി തോമസ് കുറ്റപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് കെ വി തോമസ് നേരത്തേയും വ്യക്തമാക്കിയിരുന്നു. എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായി കെ വി തോമസ് എത്തുമെന്ന അഭ്യൂഹത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here