എൻ.എ അബൂബക്കറിനെ പോലുള്ളവർ ഇനിയും പങ്കെടുക്കും: മുഖ്യമന്ത്രി

0

മുസ്ലീം ലീഗ് നേതാവ് എൻ.എ അബൂബക്കറിനെ പോലെയുള്ളവർ ഇനി നവകേരള സദസിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീം ലീഗ് നേതാവ് പങ്കെടുത്തതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിങ്ങനെ ശക്തിപ്പെടും. നാട്ടുകാർ എല്ലാം ഒരേ വികാരത്തോടെ പങ്കെടുക്കുന്നു. അതിനാൽ സ്വാഭാവിക പങ്കാളിത്വമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ, പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും മാറിനിൽക്കുന്നതിനാൽ മാനസിക പ്രയാസത്തിലാണ്. ഇനിയെങ്കിലും അവർ തെറ്റുതിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കോൺഗ്രസ് നേതൃത്യം അവധാനതയില്ലാതെ പെരുമാറുന്നു. യൂത്ത് കോൺ വ്യാജ ഐഡന്റിറ്റി കാർഡ് അതീവ ഗൗരവമുള്ള കാര്യമാണെന്നും ശക്തമായ പരിശോധന നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിൽ ജനാധിപത്യം ഇല്ല. സംഘടനക്കുളളിൽ നടക്കുന്ന ഇലക്ഷനിൽ ഇങ്ങനെ കാണിച്ചാൽ പുറത്തുള്ള ഇലക്ഷനിൽ എന്തെല്ലാം കാണിക്കുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here