സിൽവർലൈൻ ഇനി ആരും തുറക്കാൻ നോക്കേണ്ട: പി.കെ. കൃഷ്ണദാസ്

0

ന്യൂഡൽഹി : സിൽവർലൈൻ റെയിൽവേയെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണെന്നും ആരും അതിനി തുറക്കാൻ നോക്കേണ്ടെന്നും ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്.

 

സിൽവർലൈൻ പദ്ധതി പുനഃപരിശോധിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചെന്നും മറ്റുമുള്ള വാർത്തകൾ തെറ്റാണ്. ഇക്കാര്യം റെയിൽവേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സിൽവർ ലൈൻ പദ്ധതി പുനഃപരിശോധിക്കാൻ റെയിൽവേ ബോർഡിനോ മന്ത്രാലയത്തിനോ ഒരു പദ്ധതിയുമില്ല. മഞ്ഞക്കല്ല് സ്ഥാപിക്കാനും കെ റെയിൽ ഓഫീസുകൾക്കായും കോടികളാണ് സംസ്ഥാനം ഇതുവരെ ചെലവഴിച്ചത്. സിൽവർലൈൻ വരും എന്ന് പറഞ്ഞ് വീണ്ടും പ്രചാരണം നടത്തുന്നത് ധൂർത്തുകൾ തുടരാനാണോ എന്ന് സംശയമുണ്ടെന്നും റെയിൽവേ പി.എ സി മുൻ ചെയർമാൻ കൂടിയായ പി.കെ. കൃഷ്ണദാസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here