‘കേരള ടൂറിസം: ചരിത്രവും വർത്തമാനവും’ മന്ത്രി റിയാസിന്റെ പുസ്തകത്തിന് ആമുഖമെഴുതി മോഹൻലാൽ

0

 

സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിൻറെ പുസ്തകത്തിന് ആമുഖമെഴുതി മോഹൻലാൽ. ‘കേരള ടൂറിസം: ചരിത്രവും വർത്തമാനവും’ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തത്. അനന്തമായ വിനോദസഞ്ചാര സാധ്യതകളുള്ള കേരളത്തെ എങ്ങനെ കൂടുതൽ ആകർഷകമായ രീതിയിൽ വികസിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയ നിരീക്ഷണങ്ങൾ ഉൾകൊള്ളുന്ന കൃതിയാണ് ഇതെന്ന് മോഹൻലാൽ ആമുഖത്തിൽ പറയുന്നു.

മുഹമ്മദ് റിയാസിൻറെ ‘കേരള ടൂറിസം: ചരിത്രവും വർത്തമാനവും’ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തത്. ഷാർജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ജമാൽ അൽ ഖാസിമി പുസ്തകത്തിൻറെ ആദ്യ പ്രതി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറും എഴുത്തുകാരനുമായ മുനവ്വറലി ശിഹാബ് തങ്ങൾക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.

പന്ത്രണ്ട് അധ്യായങ്ങളുള്ള ഈ പുസ്തകത്തിൽ ടൂറിസം രംഗത്തെ കേരളത്തിൻറെ നേട്ടങ്ങളും കൊവിഡിനു ശേഷം ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ നടപ്പാക്കിയ പ്രവർത്തനങ്ങളും പ്രതിപാദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here