നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

0

എറണാകുളം: നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 34 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. വളയരൂപത്തിലാക്കിയ സ്വർണം ക്രീമിനുള്ളിലാക്കി ഗ്രീൻ ചാനൽ മുഖേന കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്.

 

സംഭവത്തിൽ കണ്ണൂർ സ്വദേശിനി സാലി എന്ന യുവതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇറ്റലിയിൽ നിന്നും ദോഹ മുഖേനയാണ് സാലി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇവരിൽ നിന്നും 640 ഗ്രാം വരുന്ന നാല് വളകളാണ് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here