രുചികരമായ ഭക്ഷണം നൽകിയില്ല; മകൻ അമ്മയെ വെട്ടിക്കൊന്നു

0

 

മഹാരാഷ്ട്രയിൽ രുചികരമായ ഭക്ഷണം നൽകാത്തതിന്റെ പേരിൽ മകൻ അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുർബാദ് താലൂക്കിലെ വേലു ഗ്രാമത്തിലാണ് കൊലപതാകം നടന്നത്. പതിവായി അമ്മയും മകനും തമ്മിൽ വഴക്ക് ഉണ്ടാകാറുണ്ടെന്നും 26 ന് രുചികരമായി ഭക്ഷണം വിളമ്പാത്തതിന് അമ്മയുമായി വഴക്ക് ഉണ്ടാക്കുകയായിരുന്നു. വഴക്കിനിടയിൽ മകൻ അമ്മയെ അരിവാളുകൊണ്ട് വെട്ടി. വെട്ടേറ്റ് നിലത്തുവീണ 55 കാരിക്ക് ജീവൻ നഷ്ട്ടപെടുകയായിരുന്നു. പൊലീസിനെ സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

 

കൊലപാതകത്തിന് ശേഷം പ്രതിയായ മകൻ അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here