വിമാന ടിക്കറ്റ് ബുക്കിംഗ് മറവിൽ 40 ഓളം പേരിൽ നിന്നും 20 ലക്ഷം രൂപയോളം തട്ടിയ സിറാ ഇന്റർനാഷണൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു

0

വിമാന ടിക്കറ്റ് ബുക്കിംഗ് മറവിൽ 40 ഓളം പേരിൽ നിന്നും 20 ലക്ഷം രൂപയോളം തട്ടിയ സിറാ ഇന്റർനാഷണൽ ഉടമ ഷിനോയ് [39 വയസ്സ് ]കാണിയത്ത് ഹൗസ് കൈതാരം പി ഓ നോർത്ത് പറവൂർ എന്നയാളെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലേക്ക് പോകാനും തിരിച്ചുവരാനും ഉള്ള ടിക്കറ്റ് എടുത്ത് നൽകാമെന്ന് പറഞ്ഞാണ് ഇവർ പണം വാങ്ങിയിരുന്നത്. കസ്റ്റമർ പറയുന്ന തീയതിക്ക് നാല് ദിവസം മുൻപോ ശേഷമോ ആണ് ടിക്കറ്റ് ബുക്ക് ചെയ്ത് നൽകിയിരുന്നത്. കസ്റ്റമർ ഇക്കാര്യം ചോദ്യം ചെയ്താൽ ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ടി വരുമെന്ന് ഇവർ പറയും ആവശ്യപ്പെട്ടാൽ ക്യാൻസൽ ചെയ്ത് 70 ദിവസത്തിന് ശേഷം പണം ലഭിക്കുമെന്ന് മറുപടിയാണ് നൽകുക അല്ലെങ്കിൽ 50% തുകയെ തിരിച്ചുകിട്ടു എന്ന് പറയും. ചിലരോട് ഒരു രൂപ പോലും തിരികെ കിട്ടില്ലെന്നും പറഞ്ഞിരുന്നു.കൂടുതൽ പണം നൽകിയാൽ ആവശ്യപ്പെട്ട സമയത്ത് ടിക്കറ്റ് നൽകാമെന്നും ഇവർ വാഗ്ദാനം ചെയ്തിരുന്നു.നിലവിൽ ഇവർക്കെതിരെ നാലോളം പരാതിയിൽ കേസ് എടുത്തിട്ടുണ്ട്. രണ്ടാം പ്രതിയായ ടിയാന്റെ ഭാര്യ ഉണ്ണിമായ റിമാൻഡ് ചെയ്യപ്പെട്ടിട്ടുള്ളതാണ് ആ കേസിൽ ഷിനോയ് ഒളിവിൽ പോയി ജാമ്യം നേടിയിട്ടുള്ളതാണ്. 27 . 4 . 2024 തീയതി ഹരിപ്പാട് സ്വദേശിയായ സതീഷ് കുമാറിനെയും കുടുംബത്തിനെയും ലണ്ടനിൽ നിന്നും നാട്ടിൽ വരുന്നതിനും പോകുന്നതിനും ആയി നാലുലക്ഷം രൂപയോളം വാങ്ങി തിരിച്ച് പോകാൻ ഉള്ള ടിക്കറ്റ് നൽകാതെ കബളിപ്പിച്ചിട്ടുള്ളതാണ് .കഴിഞ്ഞ ആറുമാസകാലമായി ഈ സ്ഥാപനത്തിനെതിരെയും ഇവർക്കെതിരെയും നിരവധി പരാതികൾ വരികയും ഇവരെ വിളിച്ച് വരുത്തിയാൽ പ്രതികൾ പരാതിക്കാരെയും പോലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്താറുള്ളത് പതിവാണ്.ഇത് സിവിൽ മാറ്റർ ആണ് പോലീസിന് ഇതിൽ ഇടപെടാൻ പറ്റില്ല എന്നും ഈ ഇടപാടിൽ ഒരു എഗ്രിമെന്റ് ഉണ്ടെന്നും പരാതിക്കാരൻ കൺസ്യൂമർ കോടതിയിൽ പോവുകയാണ് വേണ്ടതെന്നും പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപണവും ആത്മഹത്യ ഭീഷണി മുഴക്കുന്നതും പതിവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here