സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

0

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. മോഷ്ടാവ് വീടിന്റെ അടുക്കള വഴിയാണ് അകത്തു കയറിയത്.രാത്രി 1.30നു ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനു ശേഷമാകാം കവര്‍ച്ച നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here