മുളകുപൊടിയെറിഞ്ഞ് വയോധികയുടെ മാല കവര്‍ന്നു; മോഷ്ടാവിനെ തിരയാന്‍ പൊലീസിനൊപ്പം കൂടി, യുവാവ് അറസ്റ്റില്‍

0

കൊച്ചി: കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം ഉപദ്രവിക്കുകയും സ്വര്‍ണമാലയാണെന്ന് കരുതി വയോധികയുടെ കഴുത്തിലെ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍. ചേന്ദമംഗലം മാതിരപള്ളി വീട്ടില്‍ ഷാജഹാനെ(28)യാണ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ വീടിന് മുന്നില്‍വെച്ചായിരുന്നു സംഭവം. കൊറ്റട്ടാല്‍ ക്ഷേത്രത്തിന് വടക്കുവശത്തുമുള്ള കോണ്‍ക്രീറ്റ് റോഡില്‍വെച്ചാണ് സുഭദ്ര എന്ന 80 കാരിയുടെ മാല കവര്‍ന്നത്. ഇവരുടെ പിറകിലൂടെയെത്തിയ പ്രതി കൈയില്‍ ഉണ്ടായിരുന്ന മുളകുപൊടി കണ്ണിലേയ്ക്ക് എറിഞ്ഞാണ് മാല പൊട്ടിച്ചെടുത്തത്. എന്നാല്‍, കഴുത്തിലുണ്ടായിരുന്നത് മുക്കുപണ്ടമാണെന്ന് പ്രതി അറിഞ്ഞിരുന്നില്ല. പരിക്കേറ്റ സുഭദ്ര പ്രതിയുടെ വീട്ടിലാണ് വിശ്രമിച്ചത്. മോഷ്ടാവിനായി പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയപ്പോഴും ഷാജഹാനും ഒപ്പം കൂടി.ഷര്‍ട്ടിടാതെ മുണ്ട് മാത്രം ധരിച്ചെത്തിയ ആളാണ് മാല പൊട്ടിച്ചതെന്ന് സുഭദ്ര പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഷാജഹാന്‍ പിടിയിലായത്. മാല പ്രതിയുടെ പിറകില്‍ ഒരു ബക്കറ്റില്‍ തവിടിനുള്ളില്‍ ഒളിപ്പിച്ചനിലയിലും കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here