‘പരാതി വാങ്ങാനാണെങ്കിൽ ഓൺലൈനിൽ വാങ്ങിയാൽ പോരേ’; നവകേരള യാത്രക്കെതിരെ വീണ്ടും ചെന്നിത്തല

0

തിരുവനന്തപുരം: നവകേരള യാത്ര പരാജയമെന്ന് രമേശ് ചെന്നിത്തല. പരാതി വാങ്ങാനാണെങ്കിൽ ഓൺലൈനിൽ വാങ്ങിയാൽ പോരേ. ആഡംബര വാഹനം ഓടിക്കുന്ന കെ എസ് ആർ ടി സി ഡ്രൈവർക്ക് ശമ്പളം കിട്ടിയോ എന്ന് മുഖ്യമന്ത്രി തിരക്കണം. ആഡംബരം ഇല്ലെങ്കിൽ എന്തിനാണ് ഒന്നരക്കോടി ചെലവാക്കിയതെന്നും ചെന്നിത്തല ചോദിച്ചു.

 

ഈ യാത്ര കൊണ്ട് ജനങ്ങൾക്കൊരു പ്രയോജനവുമില്ലെന്നും പ്രയോജനം മുഖ്യമന്ത്രിക്ക് മാത്രമാണെന്നും ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പണം പിഴിഞ്ഞെടുക്കുന്ന നടപടി ജനദ്രോഹമാണ്. ഉല്ലാസയാത്രയാണ് ഇപ്പോൾ കേരളത്തിൽ ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. പി ആർ ഏജൻസിയുടെ നിർദ്ദേശപ്രകാരമാണ് ഈ ഉല്ലാസയാത്ര. ഇത്രയും കാലം ജനങ്ങളെ കാണാത്ത മുഖ്യമന്ത്രി ഇപ്പോൾ ഇറങ്ങിയത് എന്തിനെന്ന് എല്ലാവർക്കും മനസ്സിലാകും.

 

രാഹുൽ ഗാന്ധി കണ്ടെയ്‌നർ യാത്ര നടത്തി എന്ന് പറഞ്ഞ് അധിക്ഷേപിച്ചവരാണ് പഞ്ചനക്ഷത്ര ആഡംബര ബസ് യാത്ര നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. 5,000 രൂപ ബില്ല് പോലും ട്രഷറിയിൽ മാറാൻ കഴിയാത്ത സാഹചര്യത്തിൽ നാടുമുഴുവൻ നടന്ന് നിവേദനം വാങ്ങിച്ചിട്ട് എന്തുകാര്യം. പാർലിമെന്റ് തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നാടുകാണാൻ ഇറങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here