റോബിൻ ബസിനെതിരെ ഇന്നും നടപടി; പെർമിറ്റ് ലംഘനത്തിന് കേസ്, പിഴ

0

റോബിൻ ബസിന് ഇന്നും പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് ലംഘനം ചൂണ്ടികാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലാണ് പിഴ ചുമത്തിയത്. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

 

പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിലോടാൻ ബസിന് പെർമിറ്റില്ല. തൃശൂർ-കോയമ്പത്തൂർ റൂട്ടിലോടാനാണ് പെർമിറ്റുള്ളത്. സംസ്ഥാനത്ത് ഇന്നലെ അഞ്ചു തവണ മോട്ടോർ വാഹനവകുപ്പ് റോബിൻ ബസിനെ തടയുകയും വിവിധ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി 37,500 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

 

നിയമലംഘനത്തിന്റെ പേരിൽ തമിഴ്നാട്ടിലും ബസിനെതിരെ നടപടി സ്വീകരിച്ചിരുന്നു. കേരളത്തിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയ ബസിനാണ് പിഴയിട്ടത്. അനുമതിയില്ലാതെ സർവീസ് നടത്തിയതിന് ചാവടി ചെക്ക് പോസ്റ്റിൽ വച്ച് ബസിന് 70,410 രൂപയാണ് പിഴ ചുമത്തിയത്.

 

Leave a Reply