നഗ്നമായ നിയമലംഘനവും വ്യക്തമായ കൈകടത്തലും നടത്തിയ മന്ത്രി ആർ ബിന്ദു രാജിവയ്ക്കണം; കെ സുധാകരൻ

0

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ നഗ്നമായ നിയമലംഘനവും വ്യക്തമായ കൈകടത്തലും നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഒരു നിമിഷംപോലും വൈകാതെ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആവശ്യപ്പെട്ടു. അവിഹിത നിയമനത്തിന് ചുക്കാൻപിടിച്ച മുഖ്യമന്ത്രി പിണറായി വിജയന് ആ സ്ഥാനത്തു തുടരാൻ ധാർമികാവകാശം ഇല്ല എന്നും കെ സുധാകരൻ.

 

മുഖ്യമന്ത്രിയുടെ ആവശ്യത്തിനു കീഴടങ്ങിയ ഗവർണറും ഗുരുതരമായ വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐ നേതാക്കൾക്കും കുടുംബങ്ങൾക്കുമായി സർവകലാശാലാ നിയമനങ്ങൾ രാഷ്ട്രീയവത്കരിച്ചതിനു കിട്ടിയ കനത്ത തിരിച്ചടിയാണിത്. തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് അവിഹിതമായ നിയമനം നല്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി തറക്കളി കളിച്ചത് എന്നും സുധാകരൻ.

 

പ്രോവൈസ് ചാൻസലർ എന്ന നിലയ്ക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി ഇതിനെല്ലാം കൂട്ടുനിന്നു. നേതാവിന്റെ ഭാര്യയ്ക്ക് നിയമനം നല്കിയ കണ്ണൂർ വിസിയെ പുനർനിയമിക്കാൻ വിദ്യാഭ്യാസ മന്ത്രി എല്ലാ ചട്ടങ്ങളും ലംഘിച്ച് ഗവർണർക്കു കത്തെഴുതുക വരെ ചെയ്തു. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശമാണെന്ന് ഒപ്പില്ലാത്ത പേപ്പർ കാട്ടി ഗവർണറെ തെറ്റിദ്ധരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here