സുപ്രീംകോടതി വിധി അംഗീകരിക്കുന്നു, വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ല; പ്രതികരിച്ച് ഗോപിനാഥ് രവീന്ദ്രൻ

0

 

 

കാസർകോട്: സുപ്രീംകോടതി നടപടിയിൽ പ്രതികരണവുമായി ഗോപിനാഥ് രവീന്ദ്രൻ. വിധി അംഗീകരിക്കുന്നു. വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ല. കുറേ കാര്യങ്ങൾ ചെയ്യാൻ പറ്റി. നാളെ ദില്ലിയിലെ സ്ഥിരം ജോലിയിൽ പ്രവേശിക്കും. പ്രിയയുടെ നിയമനത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെ എന്നും ഗോപിനാഥ് രവീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

വൈസ് ചാൻസലരെ പുനർ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണ്ണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലിനെത്തുടർന്ന് ഗവർണർക്ക് തീരുമാനം ദുസ്സഹമായി. വൈസ് ചാൻസലറുടെ പുനർ നിയമനം അട്ടിമറിയാണ്. സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ് പുനർനിയമനം അട്ടിമറിച്ചതെന്നും കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here