പത്തനംതിട്ടയിൽ ബർ​ഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ, 15 പേർ ചികിത്സ തേടി; ബേക്കറി അടയ്ക്കാൻ പഞ്ചായത്ത് നിർദേശം നൽകി 

0

പത്തനംതിട്ടയിൽ ബർ​ഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ഇലവുംതിട്ടയിൽ ബേക്കറിയിൽ നിന്നും ആഹാരസാധനങ്ങൾ കഴിച്ച 15 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

 

ഇലവുംതിട്ടയിലെ ദീപാ ബേക്കറിയിൽ നിന്ന് ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബർ​ഗർ കഴിച്ചവർക്ക് അസ്വസ്ഥത ഉണ്ടായതായി സ്ഥിരീകരിച്ചു. ഷവർമ്മ കഴിച്ചവർക്കും പ്രശ്നങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ബേക്കറി അടയ്ക്കാൻ മെഴുവേലി ഗ്രാമപഞ്ചായത്ത് നിർദ്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here