പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; തീപിടിത്തത്തിൽ അഞ്ച് പേർക്ക് പരുക്ക്

0

മുംബൈയിലെ ബാന്ദ്ര മേഖലയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർക്ക് പൊള്ളലേറ്റു. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. നിഖിൽ ജോഗേഷ് ദാസ് (53), രാകേഷ് രാംജനം ശർമ (38), ആന്റണി പോൾ തെങ്ങൽ (65), കാളീചരൺ മജിലാൽ കനോജിയ (54), ഷാൻ അലി സാക്കിർ അലി സിദ്ദിഖി (31) എന്നിവർക്കാണ് പരിക്കേറ്റത്.

തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുകയും അവർ തീ നിയന്ത്രണവിധേയമാക്കിയെന്നും ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ (ബിഎംസി) ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ബാന്ദ്രയിലെ ഭാഭ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു.

സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബാന്ദ്ര ഭാഭ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ (എഎംഒ) ഡോ. രോഹൻ അറിയിച്ചു. കഴിഞ്ഞദിവസം മുംബൈയിലെ ഗ്രാന്റ് റോഡ് ഏരിയയ്ക്ക് സമീപമുള്ള കെട്ടിടത്തിന്റെ 11, 12 നിലകളിൽ തീപിടിത്തമുണ്ടായിരുന്നു.

Leave a Reply