വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; ശനിയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്

0

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന കേസിൽ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്. രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് നിർദ്ദേശം. ശനിയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മ്യൂസിയം പൊലീസാണ് നോട്ടീസ് അയച്ചത്.

 

നിലവിൽ അഞ്ച് പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. അതിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പത്തനംതിട്ട ജില്ലാ അധ്യക്ഷൻ എം ജെ രഞ്ജുവിനെകൂടിയാണ് കസ്റ്റഡിയിലെടുക്കാനുള്ളത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ഫെനി നൈനാൻ, ബിൻ ബിനു എന്നിവരെ രാഹുലിന്റെ കാറിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ രാഹുലിന്റെ കാറും കസ്റ്റഡിയിലെടുത്തിരുന്നു.

 

KL-26-L-3030 വെള്ള കിയ കാർ ആണ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ കാറിൽ സഞ്ചരിക്കവെ പൊലീസ് കൈ കാണിച്ചെങ്കിലും വാഹനം നിർത്തിയിരുന്നില്ല. പിന്നീട് മേട്ടുകടയിൽ വച്ച് പ്രതികളെ പിടികൂടിയെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്ഥരാണ് നിലവിൽ അറസ്റ്റിലായവർ.

LEAVE A REPLY

Please enter your comment!
Please enter your name here