കേരളം അതിവേഗതയിൽ പുരോഗമിക്കുന്നു; ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിനൊപ്പം; മുഖ്യമന്ത്രി

0

നമ്മുടെ നാട് അതിവേഗം പുരോഗതി കൈവരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലും സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്നു വിചാരിച്ച പല പദ്ധതികളും നടപ്പിലായി. അതുകൊണ്ടു തന്നെ കേരളത്തിലെ ജനങ്ങൾക്ക് ഭാവിയെ കുറിച്ച് പ്രത്യാശയുണ്ടെന്നും മുഖ്യമന്ത്രി നാദാപുരം നവകേരളസദസിൽ പറഞ്ഞു.

 

ദുരിതങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നപ്പോഴും ജനങ്ങൽ സർക്കാരിനൊപ്പം ഒറ്റക്കെട്ടായി നിന്നും അങ്ങനെ ദുരന്തങ്ങളെ നമുക്ക് നേരിടാൻ കഴിഞ്ഞു. സംസ്ഥാനം ജലപാത പദ്ധതി ഉടനെ നടപ്പിലാക്കും. ബേക്കൽ കോട്ട മുതൽ കോവളം വരെയാണ് ജലപാത പദ്ധതി നടപ്പിലാക്കുന്നത്. ജലപാത വരുന്നത് വഴി കേരളത്തിന്റെ ടൂറിസം മേഖല അഭിവൃദ്ധിപ്പെടുകയും കേരളത്തിലെ ജനങ്ങൾക്കു തന്നെ അതിന്റെ വരുമാനം ലഭിക്കുകയും ചെയ്യുന്നു. ജലഗതാഗതം ആരംഭിക്കുന്നതിലൂടെ റോഡുകളിലെ തിരക്ക് കുറയുകയും. ഗതാഗത തടസങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

4 ഇന്റർനാഷണൽ എയർ പോട്ടിന് പുറമെ ശബരിമല വിമാനത്താവളം കൂടി കേരളം ലക്ഷ്യമിടുന്നുണ്ട്. ശബരിമല വിമാനത്താവള വികസനത്തിന് ഫലപ്രദമായ നടപടി കേന്ദ്രസർക്കാരിൽ നിന്നുണ്ടായില്ല പല തവണ സംസ്ഥാന സർക്കാർ ഈ ആവശ്യം ഉന്നയിച്ചിട്ടും കേന്ദ്രസർക്കാർ സമ്മതിച്ചില്ല. ഇപ്പോൾ കേന്ദ്രസർക്കാർ സമ്മതിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സങ്കുചിത നിലപാട് സ്വീകരിച്ച് റെയിൽപാത വികസന നിർദേശം കേന്ദ്രം തള്ളിക്കളഞ്ഞു സിൽവർ ലൈൻ എന്ന പേരിൽ പ്രത്യേക ലൈനും കെ റെയിൽ എന്ന പേരിൽ പ്രത്യേക ട്രെയിനും വേണമെന്ന് കണ്ട് നേതൃത്വം കൊടുക്കുകയാണ് സംസ്ഥാന സർക്കാർ. റെയിൽവേ വികസനത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി വേണം കേന്ദ്രവും പ്രതിപക്ഷവും ഒന്നായി പദ്ധതി എതിർത്തു, ഒന്നും കേരളത്തിൽ നടക്കാൻ പാടില്ലെന്നാണ് കേന്ദ്ര സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here