വിദ്യാർത്ഥികൾ പഠനത്തിനായി പുറത്തുപോകുന്നതിൽ വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി

0

കോഴിക്കോട്: വിദ്യാർത്ഥികൾ പഠനത്തിനായി പുറത്തുപോകുന്നതിൽ വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം വളർന്നുവന്ന സാഹചര്യം അല്ല പുതിയ തലമുറയുടേത്. ലോകം അവരുടെ കൈകുമ്പിളിലാണ്. വിദേശത്ത് പോയി പഠിക്കാൻ അവർക്ക് താല്പര്യം കാണും. വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾക്കൊപ്പം രക്ഷിതാക്കൾ നിൽക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കോളജുകളിലും യൂണിവേഴ്സിറ്റികളിലും സൗകര്യം വർധിപ്പിക്കണം. ക്യാമ്പസ് എല്ലാ സമയത്തും വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ സാധിക്കണം. ഇത്തരത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ മികവ് പുറത്തറിഞ്ഞാൽ വിദ്യാർത്ഥികൾ ഇങ്ങോട്ട് തന്നെ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ രീതിയിലുള്ള മാറ്റങ്ങൾ ആണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പാക്കുന്നത്.കേരള യൂണിവേഴ്സിറ്റിയ്ക്ക് ലഭിച്ച എ + + ഉന്നത ഗ്രേഡ് ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാനായി അന്താരാഷ്ട്ര ഹോസ്റ്റൽ സമുച്ചയം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പാഠ്യപദ്ധതി പരിഷ്‌ക്കരണം ഒരു നയമായി അംഗീകരിച്ചതാണ് സർക്കാർ.പേരാമ്പ്ര സി.കെ.ജി കോളജ് വികസനത്തിനായി രണ്ട് ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടി പൂർത്തിയായി. വയോജനങ്ങളുടെ കാര്യത്തിൽ മികച്ച പരിഗണനയാണ് സർക്കാർ നൽകിവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here