കോഴിക്കോട്: ബസിൽ നഗ്‌നതാപ്രദർശനം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കിനാലൂർ കുറുമ്പൊയിൽ പറയരുകണ്ടി ഷാനവാസിനെ താമരശേരി പോലീസാണ് അറസ്റ്റു ചെയ്തത്. 48കാരനായ ഷാനവാസിനെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്. പൂവമ്പായി എ എം ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനാണ് ഷാനവാസ്.
ഇന്നലെ വൈകിട്ടാണ് താമരശേരിൽ കെ എസ് ആർ ടി സി സഹയാത്രികയായ പെൺകുട്ടിക്കു നേരെ ഇയാൾ നഗ്‌നതാ പ്രദർശനം നടത്തിയത്. മുസ്‌ലിം ലീഗ് പ്രവർത്തകനാണ് അധ്യാപകൻ.