ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗധ്വി അന്തരിച്ചു

0

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗധ്വി (56) അന്തരിച്ചു. ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ധൂം, ധൂം 2 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് സഞ്ജയ് ആയിരുന്നു. മരണവിവരം മകൾ സഞ്ജിന ഗധ് വി സ്ഥിരീകരിച്ചു. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നാണ് കരുതുന്നത്. പൂർണ ആരോഗ്യവാനായിരുന്നു പിതാവെന്നും സഞ്ജിന പറഞ്ഞു. ജീനയാണ് ഭാര്യ. സഞ്ജിനിയെക്കൂടാതെ മറ്റൊരു മകൾകൂടിയുണ്ട്.

 

പിതാവിന് യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളുമില്ലായിരുന്നെന്നും ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമികമായി മനസിലാക്കുന്നതെന്നും സഞ്ജിന പറഞ്ഞു. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, ബിപാഷ ബസു തുടങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെ സഞ്ജയ് ഗധ്വിയുടെ വിയോഗത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി.

 

Leave a Reply