മറിയക്കുട്ടിയേയും അന്നയേയും സന്ദർശിച്ച് രമേശ് ചെന്നിത്തല; 1600 രൂപ ധനസഹായം കൈമാറി, പെൻഷൻ കിട്ടുന്നതുവരെ പ്രതിമാസം തുക നൽകും

0

സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷയെടുത്ത മറിയക്കുട്ടിയെയും അന്നയെയും കാണാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. അടിമാലി 200 ഏക്കറിൽ പാർട്ടി ജില്ലാ നേതാക്കൾക്കൊപ്പം ആണ് രമേശ് ചെന്നിത്തല ഇവരെ കാണാൻ എത്തിയത്. ഇരുവർക്കും ധനസഹായവും നൽകി.

 

1600 രൂപയാണ് മറിയക്കുട്ടിക്കും അന്നയ്ക്കും നേരിട്ട് കൈമാറിയത്. മറിയക്കുട്ടിക്കും അന്നയ്ക്കും ക്ഷേമ പെൻഷൻ കിട്ടുന്നത് വരെ ഇവർക്ക് പ്രതിമാസം 1600 രൂപ വീതം നൽകുമെന്ന് ചെന്നിത്തല അറിയിച്ചു. പെൻഷൻ മുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ മറിയക്കുട്ടി, അന്ന എന്നീ വയോധികർ ഭിക്ഷാപാത്രവുമായി തെരുവലിറങ്ങിയ സംഭവം ഏറെ വിവാദമായിരുന്നു.

 

ഭിക്ഷ യാചിച്ച മറിക്കുട്ടിയുടെ മകൾ വിദേശത്താണെന്നും , അവർക്ക് ലക്ഷങ്ങളുടെ സ്വത്ത് ഉണ്ടെന്നും ദേശാഭിമാനിയിൽ വാർത്തവന്നിരുന്നു. സിപിഎമ്മിലെ സൈബർ ഇടങ്ങൾ ആ വാർത്ത പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് വാർത്ത തെറ്റാണെന്ന് തെളിഞ്ഞതോടെ ദേശാഭിമാനി മാപ്പു പറയുകയുകയായിരുന്നു. ഈ വിഷയത്തിൽ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് മറിയക്കുട്ടി.

 

Leave a Reply