കുസാറ്റ് അപകടം; നവകേരള സദസ് പരിപാടികള്‍ മാത്രമായി ചുരുക്കും, ആഘോഷവും കലാപരിപാടികളും ഒഴിവാക്കി

0

 

 

കളമശേരി കുസാറ്റ് സർവകലാശാല കാമ്പസിൽ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തെ തുടർന്ന് നവകേരള സദസ് പരിപാടികൾ മാത്രമായി ചുരുക്കുമെന്ന് സദസ് കോ ഓർഡിനേറ്ററായ മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. സ്ഥലം എം എൽ എയും മന്ത്രിയുമായ പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സ്ഥലത്ത് എത്തി. ബോളിവുഡ് ഗായികയുടെ ഗാനസദ്യ തുടങ്ങും മുമ്പ് മഴയുണ്ടായപ്പോഴുണ്ടായ തിക്കും തിരക്കിലും 4 കുട്ടികൾ മരിക്കുകയും 60തിലേറെ പേർക്ക് പരിക്കേൽക്കുകയുമാണുണ്ടായത്. പരിക്കേറ്റവരെ കളമശേരിയിലെയും സമീപ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

 

കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിന് ഇടെയുണ്ടായ ദുരന്തത്തിൽ നാല് വിദ്യാർത്ഥികൾ മരണമടഞ്ഞതിൽ മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാത്രി 8:30 നാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here