നവകേരള ബസ് കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷണം

0

നവകേരള ബസില്‍ ആഡംബരം കണ്ടെത്താന്‍ ശ്രമിച്ചവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഭാരത് ബന്‍സ് കാണാന്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നവകേരള സദസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്നും താനും മറ്റ് മന്ത്രിമാരും ആദ്യമായി ബസില്‍ കയറി, എന്നാല്‍ ബസിന്റെ ആഡംബരം എന്താണെന്ന് എത്ര പരിശോധിച്ചിട്ടും മനസിലായില്ല. അതിനാല്‍ പരിപാടി കഴിയുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ബസില്‍ കയറണം. അതിന്റെ ഉള്ളില്‍ പരിശോധന നടത്തി ആഡംബരം മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ക്ഷണം വലിയ കൈയ്യടിയോടെയാണ് സദസിലിരുന്നവര്‍ എതിരേറ്റത്.

 

നവകേരള സദസ് പൂര്‍ണമായും സര്‍ക്കാര്‍ പരിപാടിയാണ്. സാധാരണ ഗതിയില്‍ സര്‍ക്കാര്‍ പരിപാടിയായതിനാല്‍ നവകേരള സദസ് ആരംഭിച്ച പ്രദേശത്തെ നിയമസഭാംഗം ഉണ്ടാവേണ്ടതാണ്. സര്‍ക്കാര്‍ പരിപാടിയായതിനാല്‍ അതത് മണ്ഡലത്തിലെ നിയമസഭാംഗത്തിന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി രൂപീകരിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ മഞ്ചേശ്വരം നിവാസികള്‍ തടിച്ചു കൂടുമ്പോള്‍ കോണ്‍ഗ്രസിന് ഈ പരിപാടിയില്‍ സഹകരിക്കില്ലെന്ന് നിര്‍ബന്ധം. ജനാധിപത്യ പ്രക്രിയയ്ക്ക് എതിരായ നടപടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പല പാര്‍ട്ടികളില്‍ സഹകരിക്കുന്ന സാധാരണക്കാര്‍ കാര്യങ്ങള്‍ മനസിലാക്കിയെന്നതിന് തെളിവാണ് പരിപാടിയിലെ ജനപങ്കാളിത്വം എന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here