‘ഒരു’ എന്ന വാക്കിന് പിറകിൽ രാജ്യത്തിൻ്റെ യഥാർത്ഥ പ്രശ്നങ്ങളെ മറച്ചുവെയ്ക്കാൻ നീക്കം; നവകേരള സദസ്സിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

0

രാജ്യത്ത് ഒരുപാട് തെറ്റായ നടപടികളും മുദ്രാവാക്യങ്ങളും നടപ്പിലാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് നവകേരള സദസ്സിന്റെ ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിഫോം സിവിൽ കോഡിന് പിന്നിൽ മറ്റു പ്രശ്നനങ്ങളെ മറച്ചു വെക്കാനാണ് ശ്രമമെന്നും, ഇതോടെ രാജ്യത്തിന്റെ യഥാർത്ഥ പ്രശ്ങ്ങൾ തിരിച്ചറിയാതെ പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു തെരഞ്ഞെടുപ്പ്, ഒരു വ്യക്തി നിയമം ഇങ്ങനെ തുടങ്ങി ഒരു ഒരു എന്ന വാക്കിലേക്ക് ജനങ്ങളെ വഴി തിരിച്ചു വിടുകയാണ് കേന്ദ്രമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply