എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമല്ലേ; വിമർശകർക്കുള്ള മറുപടിയുമായി പ്രയാഗ മാർട്ടിൻ

0

നടി പ്രയാഗ മാർട്ടിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഡാൻസ് പാർട്ടി’യുടെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി പേർ താരത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതികരണവുമായി വന്നിരിക്കുകയാണ് പ്രയാഗ. നടി സ്റ്റൈൽ ചെയ്തത് പാച്ചസ് ഉള്ള ജീൻസായിരുന്നു. ചിത്രങ്ങളും വീഡിയോയും വൈറലായതോടെ മോശം കമന്റുകളുമെത്തി.

 

ഒരു യൂട്യൂബ് ചനാലിനോടാണ് പ്രയാഗയുടെ പ്രതികരണം. എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമല്ലേ എന്നായിരുന്നു നടി പറഞ്ഞത്. കേരളത്തിലെ രീതിക്ക് പറ്റുന്നതല്ലല്ലോ ആ വസ്ത്രം എന്ന ചോദ്യത്തിന് പ്രയാഗയുടെ പ്രതികരണം ഇങ്ങനെ, ‘ഓരോരുത്തർ നെഗറ്റീവ് കമന്റുകൾ പറയുന്നതിൽ ഞാൻ എന്ത് ചെയ്യണം. എനിക്ക് എന്ത് ചെയ്യാൻ പറ്റും. വേറെ ആളുകളുടെ ഇഷ്ടത്തിനാണോ എന്റെ ഇഷ്ടത്തിനാണോ ഞാൻ ജീവിക്കേണ്ടത്. മലയാള നടി എന്ന നിലയ്ക്ക് ഞാൻ എപ്പേഴും അടച്ചു കെട്ടി പൂട്ടി ഉടുപ്പിടണമെന്നാണോ’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here