നടൻ വിജയ്കാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊണ്ടയിലെ അണുബാധയെത്തുടർന്നാണ് ശനിയാഴ്ച വൈകീട്ട് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

 

എന്നാൽ പതിവ് പരിശോധനകൾക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങൾക്കകം വീട്ടിൽ തിരിച്ചെത്തുമെന്നും ഡി.എം.ഡി.കെ. പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിശദീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Leave a Reply