ഫാനിൽ നിന്നും ഷോക്കേറ്റു; നാലു കുട്ടികൾക്ക് ദാരുണാന്ത്യം

0

ഉത്തർപ്രദേശിൽ കളിച്ചുകൊണ്ടിരിക്കെ വീട്ടിലെ ഫാനിൽ നിന്ന് ഷോക്കേറ്റ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. പത്ത് വയസിന് താഴെയുള്ള കുട്ടികളാണ് നാലുപേരും. മായങ്ക് (9), ഹിമാൻഷി (8), ഹിമാൻക് (6), മാൻസി (4) എന്നിവരാണ് മരിച്ചത്. വീട്ടിലെ മുതിർന്ന ആളുകൾ പാടത്ത് ജോലിക്കു പോയ സമയത്താണ് ഈ അപകടം.

 

വീട്ടിലെ പെഡസ്റ്റൽ ഫാനിന്റെ വയറിൽ ഇൻസുലേഷനില്ലാത്ത ഭാഗത്ത് കുട്ടികളിൽ ഒരാൾ കളിക്കിടെ അബദ്ധത്തിൽ തൊടുകയായിരുന്നു.ഷോക്കേറ്റ് നിലവിളിക്കാൻ തുടങ്ങിയപ്പോൾ സഹോദരങ്ങൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ എല്ലാവർക്കും ഷോക്കേൽക്കുകയായിരുന്നു.മുതിർന്നവർ തിരിച്ചെത്തിയപ്പോഴാണ് നാല് കുട്ടികളെയും മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here