കർണാടകയിൽ സ്‌കൂളിലെ സാമ്പാർ ചെമ്പിൽ വീണ് പൊള്ളലേറ്റ രണ്ടാം ക്ലാസുകാരി മരിച്ചു

0

കർണാടകയിൽ സ്‌കൂളിൽ ഉച്ച ഭക്ഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ സാമ്പാർ ചെമ്പിലേക്ക് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. രണ്ടാം ക്ലാസുകാരി മഹന്തമ്മ ശിവപ്പ(7)യാണ് മരിച്ചത്.അപകടത്തിൽ വിദ്യാർഥിനിക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി.

 

കൽബുറഗി ജില്ലയിലെ അഫ്സൽപൂർ താലൂക്കിലെ ചിൻംഗേര സർക്കാർ പ്രൈമറി സ്‌കൂളിലെ വിദ്യാർഥിനിയാണ് മഹന്തമ്മ. സ്‌കൂളിലെ അടുക്കളയിൽ ഉച്ച ഭക്ഷണത്തിനായി തയ്യാറായി കൊണ്ടിരുന്ന സാമ്പാർ ചെമ്പിലേക്ക് വിദ്യാർഥിനി വീഴുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply