മലപ്പുറത്ത് ബസും മിനി ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്കേറ്റു

0

മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസും മിനി ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക് ആശുപത്രിയിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.

 

പള്ളിപ്പടിയില്‍ മേല്‍പ്പാല നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. നിർമാണം പുരോഗമിക്കുന്നതിനാൽ വീതി കുറ‍ഞ്ഞ റോഡിലൂടെയാണ് വാഹനങ്ങള്‍ പോകുന്നത്. ഇതിനാൽ മേഖലയിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽപെട്ട ആരുടെയും പരുക്ക് പരിക്ക് ഗുരുതരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here