കോട്ടയം മീനടത്ത് മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. പുതുവയൽ സ്വദേശി ബിനു (49), മകൻ ശ്രീഹരി (9) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും കാണാതാവുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.