കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ പിറ്റ്ലൈനിൽ വെള്ളം; കനത്ത മഴയേ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ന്യൂഡൽഹി-കേരള എക്സ്പ്രസ് വൈകും

0


തിരുവനന്തപുരം: കനത്ത മഴയേ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ന്യൂഡൽഹി-കേരള എക്സ്പ്രസ് വൈകും. ഉച്ചയ്ക്ക് 12.30 ന് പുറപ്പെടേണ്ട ട്രെയിൻ രാത്രി 7.35ഓടെ മാത്രമേ പുറപ്പെടൂ.

കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ പിറ്റ്ലൈനിൽ വെള്ളം കയറിയതാണ് ട്രെയിൻ വൈകാൻ കാരണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി മുതൽ ആരംഭിച്ച മഴയിൽ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി.

Leave a Reply