പൊലീസ് സ്റ്റേഷനിൽ പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ; മരിച്ചതുകൊല്ലം സ്വദേശി ഗീതു കൃഷ്ണൻ; സാമ്പത്തിക പ്രശ്നങ്ങൾ മൂലമുള്ള ആത്മഹത്യയെന്ന് നിഗമനം

0


തൃശൂർ: പൊലീസുകാരൻ സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. കൊല്ലം സ്വദേശി ഗീതു കൃഷ്ണൻ(33) ആണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഇയാൾ ജീവനൊടുക്കിയതാണെന്നാണ് സൂചന.

ഞായറാഴ്ച രാവിലെ 7. 15 ഓടെ പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കടുത്ത മാനസിക സമ്മർദ്ദത്തിലുമായിരുന്നു ഇദ്ദേഹമെന്ന് പറയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here