നിലപാടിൽ ഉറച്ച് തമിഴ്നാട് സർക്കാർ ; ‘ലിയോ’ ആദ്യ ഷോ 9 മണിക്ക്

0

ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ‘ലിയോ’ തീയറ്ററുകളിലെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ഒക്ടോബർ 19-ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രീ-ബുക്കിങ് നേരത്തേ ആരംഭിച്ചു കഴിഞ്ഞിരുന്നു. എന്നാൽ തമിഴ്‌നാട്ടിൽ ലിയോയ്ക്ക് പ്രത്യേക പ്രദർശനമില്ല. ലിയോയുടെ ആദ്യ ഷോ സമയം രാവിലെ 9 മണി ആയിരിക്കും. രാവിലെ 9നും പുലർച്ചെ 5നും ഇടയിൽ ഷോ നടത്താൻ സർക്കാർ അനുമതി നേരത്തെ നൽകിയിരുന്നു. ഇതിൽ ഇളവ് തൽക്കാലം നൽകില്ലെന്നാണ് സർക്കാർ അറിയിച്ചത്. നേരത്തെ ലിയോയ്ക്ക് രാവിലെ 7 മണി സ്പെഷ്യൽ ഷോ അനുവദിക്കാമോയെന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാരിനോട് ചെന്നൈ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ രാവിലെ 7 മണിക്ക് ആദ്യ ഷോ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. പുതുച്ചേരിയിൽ രാവിലെ 7 മണിക്ക് ആദ്യ ഷോ അനുവദിച്ചിട്ടുണ്ടെന്ന നിർമ്മാതാക്കളുടെ വാദം സർക്കാർ അംഗീകരിച്ചില്ല. മുൻ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചത്.

അതേസമയം പുതുച്ചേരിയിലെ തീയേറ്ററുകളിൽ രാവിലെ 7ന് പ്രത്യേക പ്രദർശനം കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. കേരളത്തിൽ പുലർച്ചെ 4ന് പ്രദർശനമുണ്ടാകും. 4:00- 7.15 Am – 10 .30 Am – 2:00 Pm – 5.30 Pm – 9:00 PM – 11.59 Pm എന്നിങ്ങനെയാണ് കേരളത്തിലെ ആദ്യദിന ഷോ സമയക്രമം. ഒരു ദിവസം ഏഴ് ഷോകളെന്ന തരത്തിലാണ് പ്രദർശനം ഉണ്ടാകുക. തമിഴ്നാട്ടിൽ പുലർച്ചെയുള്ള ഫാൻസ് ഷോകൾ ഇല്ലാത്തതിനാൽ കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ തീയേറ്ററുകളിൽ വലിയ തിരക്ക് തന്നെ പ്രതീക്ഷിക്കാം. ഉത്തരേന്ത്യയിൽ രാവിലെ 11.30 മുതലാണ് ഷോ ഉണ്ടാവുക

LEAVE A REPLY

Please enter your comment!
Please enter your name here