പോലീസ് പ്രവർത്തിക്കുന്നത് നീതിപൂർവ്വം, രാഷ്ട്രീയം നോക്കി നിലപാട് സ്വീകരിക്കില്ല; വിനായകന് പരാതിയുണ്ടെങ്കിൽ മഖ്യമന്ത്രിക്ക് നൽകട്ടെയെന്ന് ഇ പി ജയരാജൻ

0

നടന്‍ വിനായകന്‍ പോലീസ് സ്‌റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസില്‍ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പൊലീസ് സ്റ്റേഷനിൽ എല്ലാവരും മാന്യത പാലിക്കണം. പൊലീസിനെ നിവീര്യമാക്കാൻ ശ്രമിക്കരുത്. നീതിപൂർവമായാണ് പൊലീസ് പ്രവർത്തിക്കുന്നത്. ആരുടെയും രാഷ്ട്രീയം നോക്കി നിലപാട് സ്വീകരിക്കുന്ന നടപടികൾ സംസ്ഥാനത്ത് ഉണ്ടാകില്ല. വിനായകന് പൊലീസ് നടപടിയിൽ പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിയ്ക്ക് നൽകട്ടെയെന്ന ഇ പി ജയരാജൻ പറഞ്ഞു.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് പോലീസ് സ്റ്റേഷനില്‍ കസേര വരെയുണ്ടെന്ന് പണ്ടൊക്കെ പലരും പ്രചരിപ്പിച്ചിരുന്നു. ഇപ്പം അത് പറയുന്നില്ല. ഒരു സ്‌റ്റേഷനിലും തെറ്റായിട്ടുള്ള ഒരു നടപടിയേയും ന്യായീകരിക്കാനോ സംരക്ഷിക്കാനോ ഒരു പാര്‍ട്ടി പ്രവര്‍ത്തകനും നേതാവും ഇടപെടാറില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ഇപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here