ഇത്ര ധൃതി പിടിച്ച് ഭാരത് എന്നാക്കി മാറ്റുന്നതിന് എന്തിന്? ചോദ്യവുമായി മമത ബാനർജി

0

എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കി മാറ്റാനുള്ള ശുപാർശയ്‌ക്കെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ഇത്ര ധൃതി പിടിച്ച് പാഠപുസ്തകങ്ങളിൽ ഭാരത് ആക്കുന്നത് എന്തിനാണെന്നാണ് മമതയുടെ ചോദ്യം. ‘പെട്ടെന്ന് അവർ ഇന്ത്യ എന്ന വാക്കിന് പകരം സർക്കുലറുകൾ പുറപ്പെടുവിക്കുന്നു, പാഠപുസ്തകങ്ങളിൽ ‘ഭാരത്’ എന്നാക്കണം എന്നുപറയുന്നു, എന്തുകൊണ്ടാണ് ഇത്ര ധൃതി പിടിച്ച് ഇങ്ങനെ ചെയ്യുന്നത്’ – എന്നും മമത ചോദിച്ചു.

സി ഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കി മാറ്റാൻ ശുപാർശ നൽകിയത്. പ്രാചീന ചരിത്രത്തിന് പകരം ഇനി ക്ലാസിക്കൽ ഹിസ്റ്ററി പഠിപ്പിക്കണമെന്നും ശുപാർശയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here