എന്‍സിഇആര്‍ടി പുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരത്; പാഠപുസ്തകങ്ങളെ കാവിവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന് വി ശിവൻകുട്ടി

0

പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കി മാറ്റാനുള്ള നിർദേശത്തെ കേരളം തള്ളിക്കളയുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രാഷ്ട്രീയ താല്പര്യം മുൻനിർത്തിയാണ് ഈ നീക്കമെന്നും പാഠപുസ്തകങ്ങളെ കാവിവത്കരിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ ഉൾക്കൊള്ളാനാവില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ 1 മുതൽ 10 വരെ ക്ലാസുകൾ ഉപയോഗിക്കുന്നത് SCERT തയ്യാറാക്കുന്ന പുസ്തകം. മാറ്റം സംസ്ഥാന സിലബസിനെ ബാധിക്കില്ലെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണം എന്ന പേരിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്. അക്കാദമിക താത്പര്യങ്ങളെ അവ​ഗണിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here