‘വീണ ജിഎസ്ടി കൊടുത്തിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്താമെന്ന് പറഞ്ഞയാളാണ് കുഴല്‍നാടന്‍’; വീണാ വിജയനോട് മാപ്പ് പറയണമെന്ന് എ കെ ബാലൻ

0

വീണാ വിജയന്റെ കമ്പനി നികുതി അടച്ചിട്ടുണ്ടെന്ന ധനവകുപ്പിന്റെ റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. അതിനാൽ വീണാ വിജയനെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ.

 

‘വീണ ജിഎസ്ടി കൊടുത്തിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്താമെന്ന് പറഞ്ഞയാളാണ് കുഴല്‍നാടന്‍. മാപ്പ് പറയുന്നതാണ് പൊതുപ്രവര്‍ത്തനത്തിന് അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുക. എല്ലാ രേഖയും വീണയുടെ കൈയില്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്. അപ്പോഴേക്കാണ് അയാള്‍ ഔപചാരിക കത്ത് കൊടുത്തത്. അത് നല്‍കിയ സ്ഥിതിക്ക് അതിന്റെ മറുപടി വരുന്നത് വരെ കാത്തിരിക്കണം. അതിനിടയില്‍ ഞങ്ങള്‍ കൊടുക്കുന്നത് ശരിയല്ലാത്തത് കൊണ്ടാണ് ഞങ്ങളിത് നല്‍കാതിരുന്നത്’ ബാലന്‍ പറഞ്ഞു.

 

വിവരാവകാശ നിയമപ്രകാരം വ്യക്തികളുടെ നികുതി വിവരം കൊടുക്കാന്‍ കഴിയില്ലെന്ന് കുഴല്‍നാടന് അറിയാം. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് അപേക്ഷ നല്‍കിയത്. നിയമവിരുദ്ധമായ നല്‍കിയ ഒരു അപേക്ഷയില്‍ സര്‍ക്കാരിന് ഒരു വിവരവും നല്‍കാന്‍ കഴിയില്ല. ധനകാര്യ മന്ത്രിക്ക് അദ്ദേഹം നല്‍കിയ ഒരു ഇ-മെയിലിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ധനകാര്യ വകുപ്പ് അദ്ദേഹത്തിന്കൃത്യമായ കണക്കുകള്‍ നല്‍കിയെന്നും ബാലന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here