‘എത്രനുണകളാൽ കോട്ട കെട്ടിയാലും സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോൾ നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും’; വീണാ വിജയനെ പിന്തുണച്ച് മേയർ ആര്യ രാജേന്ദ്രൻ

0

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പിന്തുണച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ‘എത്രനുണകളാൽ കോട്ട കെട്ടിയാലും സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോൾ നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യുമെന്ന്’ ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. വീണ വിജയന്‍റെ കമ്പനി നികുതി അടച്ചെന്ന് ജി എസ് ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ആര്യ രാജേന്ദ്രൻ രംഗത്തെത്തിയത്.

 

വീണ വിജയൻറെ കമ്പനിയായ എക്സലോജിക്‌ നികുതിയടച്ചെന്ന് നികുതിവകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സിഎംആർഎല്ലുമായുള്ള ഇടപാടിലെ നികുതി അടച്ചിരുന്നു എന്ന റിപ്പോർട്ട് നികുതി വകുപ്പ് കൈമാറി. സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണർ ധനമന്ത്രിക്ക് റിപ്പോർട്ട് നൽകി.

 

നികുതിയടച്ചത് കേരളത്തിന് പുറത്താണെന്നും നികുതി വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. മാത്യു കുഴൽ നാടൻ എംഎൽഎയുടെ പരാതിയിലാണ് പരിശോധന നടത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here